അമ്മയും മകളും ഒന്നിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് മഞ്ജു വാരിയരും മീനാക്ഷിയും
മലയാളത്തില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി സോഷ്യൽ മീഡിയയിലും ഏറെ സജിവമാണ്. പ്രേക്ഷകർ വളരെ വേദനയോടെ കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും. പതിനേഴ് വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് വേർപിരിഞ്ഞത്. മകൾ മീനാക്ഷി ഡോക്ടർ ആയതിന്റെ സന്തോഷം ദിലീപ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും...." മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. നൃത്തം, അഭിനയം, കൊറിയോഗ്രഫി എന്നിവയിലെല്ലാം മീനാക്ഷി തിളങ്ങാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള താരപുത്രിയുടെ നൃത്ത വീഡിയോകള്‍ പലപ്പോഴും വൈറല്‍ ആകാറുണ്ട്. മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ഇപ്പോഴും ദിലീപ് സോഷ്യല്‍മീഡിയയില്‍ പരിഹാസവും കുറ്റപ്പെടുത്തലുകളും കേള്‍ക്കാറുണ്ട്. അതുപോലെ തന്നെ അമ്മ മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്ത മകളെന്നുള്ള ആക്ഷേപം മീനാക്ഷിക്കു...