പാലക്കാട് ഗോപികയുടെ മരണത്തിൽ കണ്ണീരോടെ നാട് 💔
സ്വന്തമായി ജോലി ചെയ്ത് അച്ഛനെയും അമ്മയെയും സഹായിക്കണം, അനിയത്തിമാരുടെയും അനിയന്മാരുടെയും പഠനച്ചെലവുകൾ ഏറ്റെടുക്കണം… ഒരുപാട് സ്വപ്നങ്ങളുമായി ജീവിതത്തിൽ മുന്നേറാൻ ശ്രമിച്ച 21 വയസ്സുകാരി ഗോപികയ്ക്ക് ഇനി ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല. നെടുമ്പാശ്ശേരി അത്താണിയിലുണ്ടായ വാഹനാപകടമാണ് പാലക്കാട് സ്വദേശിനിയായ ഗോപികയുടെയും രണ്ട് സുഹൃത്തുക്കളുടെയും ജീവൻ കവർന്നത്. പാലക്കാട് കരിമ്പ സ്വദേശിനിയായ ഗോപിക ഡാറ്റ അനലിസ്റ്റ് കോഴ്സ് പഠിക്കുന്നതിനൊപ്പം തൃക്കാക്കരയിലെ ഒരു സ്റ്റേഷനറി മാർട്ടിൽ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. പഠനം പൂർത്തിയാക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. രാവിലെ ക്ലാസിൽ പോയി പഠനം പൂർത്തിയാക്കിയ ശേഷം നേരെ ജോലിക്ക് പോകുന്നതായിരുന്നു ഗോപികയുടെ പതിവ്. സ്വന്തം കുടുംബത്തിന് ഒരു കൈത്താങ്ങാകണം, വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണം എന്നതായിരുന്നു ആ മിടുക്കിയുടെ ആഗ്രഹം. പഠനത്തിൽ മിടുക്കിയായിരുന്ന ഗോപിക കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചശേഷം സ്കൂട്ടറിൽ മടങ്ങുന്...