Posts

Showing posts from January, 2025

നീലത്താമര സെറ്റിൽ ബുള്ളിയിങ് നേരിട്ടു, നീ വേലക്കാരിയുടെ റോൾ അല്ലേ, നീ നിലത്തു ഇരുന്നാൽ മതിയെന്ന് ഒരാൾ

Image
പത്തുവർഷത്തെ ഇടവേളക്കുശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ സിനിമയില്‍ മടങ്ങി എത്തിയിരിക്കുകയാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.എന്നാല്‍ തന്റെ ആദ്യ ചിത്രത്തില്‍ തനിക്കുണ്ടായ ചില മോശം അനുഭവം പങ്കുവെക്കുകയാണ് അര്‍ച്ചന. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നീലത്താമരയില്‍ പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തില്‍ അര്‍ച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു. പുതുമുറം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിംഗ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു. ചെറിയ റാഗിംഗ് പോലെ,ഒരു ദിവസം എംടി സാർ ഒന്നിച്ചിരുന്ന് കഴിക്കാൻ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിസഹിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാൻ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന...

കുഞ്ഞിനെ വേണ്ടി പൂജകൾ നടത്തി മീനമ്മ, ദിയക്ക് വേണ്ടി ഫുഡുകൾ തയ്യാറാക്കി, ഗർഭകാല വിശേഷങ്ങളുമായി Diya krishna

Image
2024 സെപ്റ്റംബര്‍ 5 നായിരുന്നു ദിയ കൃഷ്ണയും സുഹൃത്തായ അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. ഏറെക്കാലമായി ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്ക് പ്രണയത്തിലായതോടെ ദിയയെ ഭാര്യയാക്കണമെന്നുള്ള ആഗ്രഹം അശ്വിന്‍ വെളിപ്പെടുത്തി. പിന്നീട് ഇരുവരുടെയും പ്രണയകഥ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. ഇന്ന് അശ്വിനാണ് ദിയയുടെ ലോകം. ദിയയുടെ കുടുംബവും സുഹൃത്തുക്കളുമായി വളരെ പെട്ടെന്ന് അശ്വിന്റെ കുടുംബം അടുത്തു. താൻ മൂന്ന് മാസം ഗർഭിണിയാണെന്ന് കുറച്ച് ദിവസങ്ങൾക്കു മുമ്ബാണ് ദിയ സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചത്. ഒപ്പം മൂന്നാം മാസം സ്കാനിങ് ചെയ്തിന്റെ ചിത്രങ്ങളും ദിയ പങ്കിട്ടിരുന്നു. താരപുത്രിയുടെ കഴിഞ്ഞ കുറച്ച്‌ നാളുകളായുള്ള വ്ലോഗുകളും ഫോട്ടോകളും കണ്ടപ്പോള്‍ തന്നെ ആരാധകർ പ്രഗ്നൻസി പ്രവചിച്ചിരുന്നു. എന്നാല്‍ ഒന്നിനോടും ദിയ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഫസ്റ്റ് ട്രൈമെസ്റ്ററില്‍ നടന്ന കുറച്ച്‌ വിശേഷങ്ങള്‍ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വ്ലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. അശ്വിന്റെ കുടുംബമാണ് വ്ലോഗില്‍ നി...