നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.എന്നാല്‍ തന്റെ ആദ്യ ചിത്രത്തില്‍ തനിക്കുണ്ടായ ചില മോശം അനുഭവം പങ്കുവെക്കുകയാണ് അര്‍ച്ചന. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
നീലത്താമരയില്‍ പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തില്‍ അര്‍ച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു.
പുതുമുറം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിംഗ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു. ചെറിയ റാഗിംഗ് പോലെ,ഒരു ദിവസം എംടി സാർ ഒന്നിച്ചിരുന്ന് കഴിക്കാൻ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിസഹിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാൻ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നിയെന്ന്് അർച്ചന കവി പറഞ്ഞത്.
0 Comments