കുഞ്ഞിനെ വേണ്ടി പൂജകൾ നടത്തി മീനമ്മ, ദിയക്ക് വേണ്ടി ഫുഡുകൾ തയ്യാറാക്കി, ഗർഭകാല വിശേഷങ്ങളുമായി Diya krishna


2024 സെപ്റ്റംബര്‍ 5 നായിരുന്നു ദിയ കൃഷ്ണയും സുഹൃത്തായ അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. ഏറെക്കാലമായി ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.
ഇടയ്ക്ക് പ്രണയത്തിലായതോടെ ദിയയെ ഭാര്യയാക്കണമെന്നുള്ള ആഗ്രഹം അശ്വിന്‍ വെളിപ്പെടുത്തി. പിന്നീട് ഇരുവരുടെയും പ്രണയകഥ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.



ഇന്ന് അശ്വിനാണ് ദിയയുടെ ലോകം. ദിയയുടെ കുടുംബവും സുഹൃത്തുക്കളുമായി വളരെ പെട്ടെന്ന് അശ്വിന്റെ കുടുംബം അടുത്തു.

താൻ മൂന്ന് മാസം ഗർഭിണിയാണെന്ന് കുറച്ച് ദിവസങ്ങൾക്കു മുമ്ബാണ് ദിയ സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചത്. ഒപ്പം മൂന്നാം മാസം സ്കാനിങ് ചെയ്തിന്റെ ചിത്രങ്ങളും ദിയ പങ്കിട്ടിരുന്നു. താരപുത്രിയുടെ കഴിഞ്ഞ കുറച്ച്‌ നാളുകളായുള്ള വ്ലോഗുകളും ഫോട്ടോകളും കണ്ടപ്പോള്‍ തന്നെ ആരാധകർ പ്രഗ്നൻസി പ്രവചിച്ചിരുന്നു. എന്നാല്‍ ഒന്നിനോടും ദിയ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ഫസ്റ്റ് ട്രൈമെസ്റ്ററില്‍ നടന്ന കുറച്ച്‌ വിശേഷങ്ങള്‍ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വ്ലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. അശ്വിന്റെ കുടുംബമാണ് വ്ലോഗില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഗർഭിണിയായ ദിയയ്ക്ക് വേണ്ടി കുടുംബം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം വീട്ടിലെത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്ലോഗ് വീഡിയോ വൈറലായതോടെ ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അശ്വിനെ പങ്കാളിയാക്കിയത് എന്നാണ് കമന്റുകള്‍ ഏറെയും.


Post a Comment

0 Comments