നീ പ്രസവിച്ചത് കുഞ്ഞിനെ മാത്രമല്ല, എല്ലാ അമ്മാമ്മാർക്കുമുള്ള ധൈര്യം കൂടിയാണ്

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താരകുടുംബം.നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിനും ശനിയാഴ്ചയാണ് ആൺകുഞ്ഞ് പിറന്നത്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തി. ഇപ്പോഴിതാ പേളിയുടെ ആശംസ പോസ്റ് ആണ് ശ്രേദ്ധ നേടുന്നത്. ദിയക്ക് ആശംസകളുമായി രംഗത്ത് വന്ന പേളിയുടെ കുറിപ്പ് ഇങ്ങനെ : ഇത് കുടുംബ വ്ലോഗ് ചരിത്രത്തിലെ അതിവേഗം 60 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ അപൂര്‍വ്വ റെക്കോര്‍ഡ്! @diyakrishna 🙌 ഒരു സ്ത്രീ തന്റെ ജീവിതത്തിലെ അതീവ സ്വകാര്യമായ, വേദനാജനകവും അതുപോലെ ശക്തിയുടെയും വാത്സല്യത്തിന്റെയും അടയാളമായ പ്രസവ അനുഭവം ലോകത്തോട് പങ്കുവെക്കുന്നതിന് അത്യന്തം ധൈര്യമാണ് ആവശ്യമായത്. ഇന്നലെ, ഒരു പെൺകുട്ടിയുടെ പ്രസവ വ്ലോഗ് ഞാൻ കണ്ടു… എനിക്ക് ആ അനുഭവം കാണാൻ ഒരുങ്ങിയിരുന്നില്ല. ഞാൻ കരഞ്ഞു. അവളുടെ സഹിച്ചതിന്റെ വേദനകൊണ്ടല്ല, പക്ഷേ അവൾ ഓരോ നിമിഷത്തിലും കാണിച്ച അതിശക്തമായ ആത്മധൈര്യത്തിനാണ്. അവളുടെ വിറകുന്ന ശ്വാസം, നിലവിളിയില്ലാതെ വീണ കണ്ണുനീര്, ആത്മാവിന്റെ ആഴത്തിൽ നിന്നും ഉയർന്ന ആക്രന്ദം… പിന്നീട...