രാത്രി സഹമത്സരാർതി റെസ്മിനൊപ്പം കറങ്ങി ബിഗ്‌ബോസ് താരം ജാസ്മിൻ ജാഫർ

ഭൂരിഭാഗം പ്രേക്ഷകരും ജാസ്മിൻ ടോപ്പ് ടുവിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ പെടുന്നനെ അർജുന് ആരാധകർ വർധിച്ചത് ജാസ്മിന് തിരിച്ചടിയായി.
 ജിന്റോ കപ്പ് അടിച്ചതില്‍ താനും സന്തോഷിക്കുന്നുവെന്നും ഇതുവരെ എത്തിപ്പെടാൻ കഴിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്നുമാണ് ജാസ്മിൻ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

ഹൗസിലായിരുന്നപ്പോള്‍ ചെയ്ത ചില പ്രവൃത്തികളുടെ പേരില്‍ ഇപ്പോഴും വിവാദം ജാസ്മിനെ വിടാതെ പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ജാസ്മിന് ഒപ്പം കരുത്തായി സുഹൃത്തും സഹമത്സരാർത്ഥിയുമായ രസ്മിനുണ്ട്.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജാസ്മിന്റെ വീട്ടിലാണ് രസ്മിന്റെ താമസം. രാത്രിയിൽ റെസ്മിനൊപ്പം പുറത്ത് കറങ്ങുന്ന വീഡിയോസ് ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്.
ഇവരുടെ ഈ ചങ്ങാത്തം എന്നും നിലനിൽക്കട്ടെ എന്നാണ് ചിലർ പറയുന്നത്. എന്നാൽ നീ അവളുടെ കൂട്ട് വിടുന്നതാ നല്ലത് ജാസ്മിൻ, റെസ്മിൻ ജാസ്മിനെ കൊണ്ടേ പോകു എന്നുള്ള നെഗറ്റീവ് വിമർശങ്ങളും ഇവരുടെ കൂട്ടുകെട്ടിന് വരുന്നുണ്ട്.
ജാസ്മിനെപ്പോലെ സ്ട്രാങ്ങായ പെണ്‍കുട്ടിയെ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ലെന്നാണ് രസ്മിൻ പറയുന്നത്. ജിന്റോയുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും രസ്മിൻ വ്യക്തമാക്കി.

Comments

Popular posts from this blog

Emma Watson Was Never The Same After Harry Potter

Emma Watson’s Driving Ban Prompts Caution From Road Safety Specialists

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ