നടി മീര നന്ദന്റെ അടുത്ത കൂട്ടുക്കാരിയാണ് നടി നസ്രിയ. മീരാ നന്ദന്റെ മെഹെന്ദി ചടങ്ങില്‍ നടിമാരായ നസ്രിയ, ആൻ ആഗസ്റ്റിൻ, സൃന്ദ എന്നിവർ പങ്കെടുത്തിരുന്നു.


ഇപ്പോഴിതാ ഹല്‍ദി ചടങ്ങുകളുടെ ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ഹല്‍ദിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. മീരയുടെ വരന്‍ ശ്രീജു വെളള നിറത്തിലുളള കുര്‍ത്തയും പിങ്ക് ഷാളും ഒപ്പം കൂളിംഗ് ഗ്ലാസും വെച്ചാണ് ചടങ്ങിനെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
എന്നാൽ ഇവരോടൊപ്പം ശ്രെദ്ധ തേടുന്നത് താരസുന്ദരിയായ നസ്രിയയാണ്. പ്രിയകൂട്ടുക്കാരി മീരയുടെ ഹൽദി ചടങ്ങിൽ മഞ്ഞ സാരിയിൽ അതീവസുന്ദരിയയാണ് താരം എത്തിയിരിക്കുന്നത്.