ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍.
ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്ക്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.
ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആല്‍ബങ്ങളിലും മഞ്‍ജരി പാടിയിട്ടുണ്ട്. ഇടക്കാലത്ത് മലയാള സിനിമാ ഗാനത്തിന് ഇടവേള നല്‍കിയ മഞ്ജരി മറ്റ് ഗായകരില്‍ നിന്നും വ്യത്യസ്തയായി ഇതിനകം സംഗീതത്തിന്‍റെ മറ്റ് ഉപവിഭാഗങ്ങളിലും തന്‍റെ പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്.
2004-ല്‍ മകള്‍ക്ക് എന്ന ചിത്രത്തിലെ 'മുകിലിന്‍ മക്കളേ..' എന്ന ഗാനത്തിലൂടെയാണ് ആദ്യമായി മഞ്ജരിയെ തേടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. പിന്നാലെ 2008-ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ 'മുള്ളുള്ള മുറിക്കിന്മേല്‍...' എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
0 Comments