ഇങ്ങനെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, വിവാഹശേഷം എല്ലാവരോടും ക്ഷമ ചോദിച്ച് കാളിദാസ് ജയറാം
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം.അനിയത്തിക്ക് പിന്നാലെ ഇപ്പോഴിതാ കാളിദാസും വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണന്‍ നീലഗിരി സ്വദേശിയായ തരിണി കലിംഗരായരെ പ്രണയത്തിലൂടെ വിവാഹം ചെയ്തത്. പാർവതിയും ഒന്നിച്ച ഗുരുവായൂർ അമ്ബലനട തന്നെയാണ് കാളിദാസും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിനായി തെരഞ്ഞെടുത്തത്.
ചെന്നൈയിലെ പ്രശസ്തമായ കലിംഗരായര്‍ കുടുംബാംഗമാണ് മോഡല്‍ കൂടിയായ താരിണി.മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഉള്‍പ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തിന് പങ്കെടുത്തിരുന്നു.
എന്നാൽ ഇപ്പോൾ ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം.
വിവാഹം മൂലം ഗുരുവായൂർ അമ്ബലത്തില്‍ തൊഴാനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം. ഇന്നലെ രാവിലെയാണ് കാളിദാസും താരിണി കലിംഗരായരും വിവാഹിതരായത്. താരവിവാഹത്തിന് സാക്ഷിയാകാൻ ആയിരക്കണക്കിനു പേർ എത്തിയിരുന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിലുണ്ടാകുന്ന തിരക്കിനെക്കാള്‍ അധികമായിരുന്നു. ഈ തിരക്കു മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായി കാളിദാസ് പറഞ്ഞു.
കാളിദാസിന്റെ വാക്കുകള്‍: 'വിവാഹം കാരണം ആദ്യം കുറച്ചു നെർവസ് ആയിരുന്നു. ഗുരുവായൂർ അമ്ബലത്തില്‍ കയറിയപ്പോള്‍ ആകെയൊരു ശാന്തത തോന്നി. സംതൃപ്തിയുള്ള ഒരു ഫീല്‍. എന്റെ ജീവിതത്തിലെ പുതിയൊരു യാത്രയാണ്. താരിണിക്കൊൊപ്പമുള്ള പുതിയൊരു ഘട്ടമാണ്. ഏകദേശം മൂന്നു വർഷമായി ഞങ്ങള്‍ക്കു പരസ്പരം അറിയാം. ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ എല്ലാവരും വന്ന് അനുഗ്രഹിച്ചതില്‍ നന്ദി. ഇത്രയും തിരക്കു കാരണം ഗുരുവായൂർ അമ്ബലത്തില്‍ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നു. അനുഗ്രഹങ്ങള്‍ക്കു നന്ദി.'
Comments
Post a Comment