ഞാൻ വീണപ്പോൾ അവൾ കുറെ കരഞ്ഞു, അമ്മക്ക് എന്ത് പറ്റിയെന്നായിരുന്നു ചോദ്യം

ടെലിവിഷൻ പരമ്ബരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധയമായ നടിയാണ് നിഷ സാരംഗ് . ഉപ്പും മുളകും എന്ന പരമ്ബരയിലൂടെയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത്.

സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും.പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ വിവാഹതിയായി രണ്ട് പെണ്‍മക്കളുടെ അമ്മയായ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി നിഷ സാരംഗ്.ഇപ്പോളിത ഓൺസ്‌ക്രീനിൽ തനിക് 5 മക്കളും 1 പേരക്കുട്ടിയും റിയൽ ലൈഫ്യിൽ 2 മക്കളും അടക്കം  8 മക്കളുണ്ടെന്ന് പറയുകയാണോ നിഷ സാരങ്.


മക്കളായി അഭിനയിക്കുന്ന കുട്ടികള്‍ക്കും സ്വന്തം അമ്മയെ പോലൊരു സ്നേഹസാന്നിധ്യമാണ് നിഷ. കാരണം കഴിഞ്ഞ കുറച്ച്‌ അധികം വർഷങ്ങളായി നിഷയെ നീലു അമ്മ എന്ന് തന്നെയാണ് മക്കളുടെ വേഷങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ എല്ലാം വിളിക്കുന്നത്.

തന്റെ അഞ്ച് ഓണ്‍ സ്ക്രീൻ മക്കളില്‍ ആരോടാണ് ഏറ്റവും സ്നേഹവും അടുപ്പവുമെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ പാറുകുട്ടിയെന്ന് ഉത്തരം വരും. സീരിയലില്‍ നീലുവിന്റെയും ബാലുവിന്റെയും ഏറ്റവും ഇളയ മകള്‍ കഥാപാത്രമാണ് പാറുക്കുട്ടി. ബേബി അമേയയാണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്.

സീരിയലില്‍ എനിക്ക് പാറുവിനെ തന്നെയാണ് ഏറ്റവും ഇഷ്ടം. ഞാൻ വളർത്തുന്ന മോളപ്പോലെയായി. അടുത്തിടെ ഉപ്പും മുളകും സെറ്റില്‍ ഹൈ ബിപി കയറി ഞാൻ വീണിരുന്നു. അവളോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഞാൻ വീണത്. അതിനുശേഷം ഒരു ഒന്ന്, ഒന്നര മണിക്കൂർ ഇതിന്റെ പേരില്‍ കുഞ്ഞ് കരഞ്ഞുവെന്ന്.


Post a Comment

0 Comments