29 ന്റെ നിറവിൽ അഹാന കൃഷ്ണ, പിറന്നാളാഘോഷം അബുദാബിയിൽ അമ്മക്കൊപ്പം


ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഭാര്യയും നാല് മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്

അതുകൊണ്ട് തന്നെ താരകുടുംബത്തിലെ വിശേഷങ്ങള്‍ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്
ഏറെ ആരാധകരുള്ള പ്രിയ താരമാണ് മൂത്ത മകൾ അഹാന കൃഷ്ണ. താരത്തിന്റെ 29-)o പിറന്നാൾ ആണ് ഇന്ന്. ഇതിന്റെ ആഘോഷചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുബത്. സിമ്പിൾ ലുക്കിലാണ് താരം പ്രത്യക്ഷപെട്ടിരുക്കുന്നത്.
നിരവധി പേരാണ് താരത്തിനു ആശംസകള്‍ അറിയിച്ച്‌ രംഗത്ത് എത്തുന്നത്. അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും മകള്‍ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം നിന്നെ പോലൊരു മകളെ കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും സിന്ധു കുറിച്ചു.
ഇത്തവണ അബുദാബിയില്‍ വച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. അമ്മ സിന്ധുവാണ് കൂടെ പോയത്. തട്ടം ഇട്ടുകൊണ്ടുള്ള അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

അറേബ്യന്‍ സ്‌റ്റൈലിലുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അഹാന പങ്കുവച്ചിരിക്കുന്നത്.
അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സഹോദരിക്ക് പിറന്നാൾ ആശസകളുമായി ഏതിയിട്ടുണ്ട്.
അമ്മുവിനെ പോലെ ഒരാള്‍ ജീവിതത്തില്‍ വേണമെന്ന് ആഗ്രഹിക്കുന്നെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ സന്തോഷം തോന്നാറുണ്ടെന്നാണ് സിന്ധു കൃഷ്ണ തന്റെ പിറന്നാള്‍ ആശംസയില്‍ കുറിച്ചത്.

Post a Comment

0 Comments