മുൻ ഭാര്യയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടൻ ബാല അറസ്റ്റില്‍. 
ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കേസില്‍ ബാലയുടെ മാനേജരും അറസ്റ്റിലായി
മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോടുള്ള ക്രൂരത, സോഷ്യല്‍ മീഡിയിലൂടെയുള്ള അപകീര്തിപെടുത്തല്‍ എന്നിവ ചേർത്തുള്ള പരാതിയിലാണ് അമൃത പോലീസ് കേസ് കൊടുത്തിരിക്കുന്നത്.
എറണാകുളം കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ വീട്ടില്‍നിന്ന് അദേഹത്തെ അറസ്റ്റു ചെയ്തത്.കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു
ഇതാണ് ബാലയുടെ ഇപ്പോഴത്തെ അറസ്റ്റിന് വഴിയൊരുക്കിയിരിക്കുന്നത്.
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നെന്നാണ് മകള്‍ വീഡിയോയില്‍ പറഞ്ഞു.
0 Comments