നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്ന നടിയാണ് നവ്യ നായര്‍. നടി എന്നതിനപ്പുറം നൃത്തകി കൂടിയാണ് താരം.
മലയാളികളുടെ പ്രീയപ്പെട്ട താരം നവ്യ നായരുടെ മുപ്പത്തിയൊന്‍പതാം ജന്മദിനമാണിന്ന്.
വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് ആയാണ് പിറന്നാള്‍ ആഘോഷം നടത്തിയത് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. മകനും അമ്മയും അച്ഛനും സുഹൃത്തുക്കളും നവ്യയ്ക്ക് ഗിഫ്റ്റുകള്‍ സമ്മാനിക്കുന്നുമുണ്ട്. ഹപ്പി ബർത്ത് ഡേ ടു മീ എന്ന് കുറിച്ച് രസകരമായ കുറിപ്പും നവ്യ ഷെയർ ചെയ്തിട്ടുണ്ട്.
അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തില്‍ ഒരിക്കല്‍ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട് .. അപ്പോ ഓക്കേ ബൈ. Happy bday to meeeeee", എന്നാണ് നവ്യ കുറിച്ചത്.
0 Comments