ഷിയാസ് കരീം അമൃതയുടെയും നൂബിന്റെയും ആരും അറിയാത്ത ആ സത്യം വെളിപ്പെടുത്തി | ആശംസകൾ കൊണ്ട് മൂടി പ്രേക്ഷകർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്കെന്ന പരമ്പര ജനങ്ങൾ മുൻപേ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിലെ എല്ലാവരെയും പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗതെപോലെയാണ് കാണുന്നത്. ഇതിൽ സുമിത്രയുടെ മക്കളായ ശീതളിനെയും പ്രാശാന്തിനെയും കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപെട്ടവരാണ്.

ഇപ്പോഴിത ഇവരുടെ ഒരു ഫോട്ടോ ഷൂട്ട്‌ വൈറൽ ആവുകയും അതിന് താഴെ നിരവധി കമ്മന്റുകളാണ് വന്നിരിക്കുന്നത്.
ഷിയാസ് കരീമിന്റെ കമന്റാണ് ശ്രെദ്ധേയമായത് " ഹാപ്പി മാരീഡ് ലൈഫ് " എന്നായിരുന്നു കമന്റ്‌ ഇതിന് താഴെ അമൃത കിൽ യൂ എന്നും കുറിച്ചിട്ടുണ്ട് പിന്നെ അങ്ങോട്ട്‌ ആരാധകരുടെ വിവാഹ ആശംസകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു.
തുടക്കത്തിൽ തന്നെ പല പല അഭ്യൂഹംങ്ങളും ഇവർക്ക് നേരെ ഉണ്ടായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെയും എല്ലാവരുടെയും സംശയം എന്നാണ് ഇവരുടെ വിവാഹം എന്നുള്ളതാണ്. ആദ്യം ഫോട്ടോയിൽ ബ്രദർ എന്ന് കുറിച്ചിരുന്നു പിന്നീട് അത് മാറ്റുകയും ചെയ്തപ്പോൾ ഈ സംശയതിന് ദൃഡത കൂടി. ഈ ഫോട്ടോസ് കണ്ടാൽ ഒരു സേവ് ദി ഡേറ്റ് ലുക്ക്‌ ഒക്കെ ഉണ്ടെന്ന തോന്നലും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യം എന്നാണ് ഇവരുടെ വിവാഹമെന്നുള്ളതാണ്.
പക്ഷെ പറയാതെയിരിക്കാൻ സാധിക്കില്ല ഈ ഫോട്ടോസുകളിൽ അമൃതയും നൂബിനും മെയ്ഡ് ഫോർ ഏച്ച് അദർ ആണ്. അത്രയും മനോഹരമായിട്ടുണ്ട് ശ്യം ശിവന്റെ ഈ ഫോട്ടോഗ്രഫി. ഇവരെ രണ്ട് പേരെയും അത്രയും മനോഹരമായിട്ടാണ് അദ്ദേഹം ഒപ്പിയിടുത്തിട്ടുള്ളത്. നല്ല പോസുകൾ അതിസുന്ദരമായ സീനറികൾ ഇതെല്ലാം ഈ ഫോട്ടോസിന്റെ മാറ്റ് കൂട്ടുന്നു. അമൃതയും നൂബിനും ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഇവർക്ക് രണ്ട് പേർക്കും നന്നായി ഇണങ്ങുന്നുണ്ട്. ഇത്രെയും ഭംഗിയുള്ള ജോടികളെ ഈ അടുത്തൊന്നും കണ്ടിട്ടില്ല എന്ന അഭിപ്രായമാണ് മലയാളി സീരിയൽ പ്രേക്ഷകർക്ക്. അതുകൊണ്ട് എല്ലാവരും കാത്തിരിക്കുകയാണ് ഇവരുടെ പ്രതികരണത്തിന് വേണ്ടി.

Post a Comment

0 Comments