മണ്ണി ഹെയ്‌സ്റ്റ് കണ്ട ഞെട്ടലിൽ അഹാന നടത്തിയ കിടിലൻ ഫോട്ടോഷൂട്ട്

മണ്ണി ഹെയ്‌സ്റ്റ് കണ്ട ഞെട്ടലിൽ അഹാന നടത്തിയ കിടിലൻ ഫോട്ടോ ഷൂട്ട്‌

അഹാന കൃഷ്ണ മലയാള സിനിമയിലെ യുവ നടിമാരുടെ മുൻനിരയിൽ നിൽക്കുന്ന അതുപോലെ തന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരമാണ്. എപ്പോഴും വിശേഷങ്ങളും പുതിയ വേഷങ്ങളും പങ്കുവെക്കുന്ന അഹാന ഇപ്പോഴിത വീണ്ടും പുതിയ ഒരു വേഷത്തിൽ നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഫോട്ടോ ഷൂട്ടിന്റെ അടിക്കുറിപ്പാണ് നമ്മൾ പ്രേക്ഷകരെ ചിരിപ്പിച്ചത്. " മണ്ണി ഹൈസ്റ്റിന്റെ അവസാന ഭാഗം കണ്ടതിനു ശേഷമുള്ള ഞാൻ"

ഈ ഒരു ലുക്കിന് പലരുടെയും കൈകൾ പ്രവർത്തിച്ചിട്ടുണ്ട്. പൂർണിമ ഇന്ദ്രജിതാണ്  ഇത്രയും മനോഹരമായ ഔട്ട്ഫിറ്റ് ആഹാനക്ക് നൽകിയത്. അസാനിയ നസ്രിയയാണ് സ്റ്റൈലിസ്റ്റ്. ഇത്രയും നല്ല ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ സരിൻ രാമദാസിന്റെ മികവ് പറയാതെ വയ്യ. ആഭാരണങ്ങൾ പെണ്ണിന് ഒരു അഴകാണ്. ഇവിടെ ഈ അഴക് അഹനാക്ക് നൽകിയത് ടി. ടി ദേവസിയുടെ ആഭരണങ്ങളാണ്. ഈ പ്രാവശ്യത്തെ അഹാനയുടെ സ്റ്റൈലൻ ലുക്ക്‌ ഒരു രക്ഷയുമില്ല.

പല മലയാള സിനമകളുടെ ഭാഗമാകൻ അഹാനക്ക് സാധിച്ചു. ഇപ്പോൾ തോന്നൽ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു അതിൽ അഭിനയിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ആഹാനയുടെ തോന്നൽ ഏറ്റെടുത്തു.

Post a Comment

0 Comments