ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ആദിത്യനില്ലാതെ ഇളയ മകന്റെ പിറന്നാൾ ആഘോഷമാക്കി അമ്പിളിയും കുടുംബവും
മലയാളത്തിലെ യുവ സീരിയൽ ആർട്ടിസ്റ്റായി തുടങ്ങിയ അമ്പിളി ദേവി സമയം എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ വന്നു പിന്നീട്, 2001 ലെ കേരള സ്റ്റേറ്റ് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകം ആയതിന് ശേഷം അവർ സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.
മലയാളം ടെലിവിഷൻ ഇൻഡസ്‌ട്രിയിലെ ഒരു പ്രധാന അഭിനേത്രിയായി അവർ സ്ഥാനം ഉറപ്പിച്ചു,കൂടാതെ 2005-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ്. അവൾ നൃത്യോദയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നു.
2009ൽ ഫിലിം-സീരിയൽ ക്യാമറാമാൻ ലോവലിനെ അവർ വിവാഹം കഴിച്ചു, ദമ്പതികൾക്ക് 2013 ജനുവരി 27 ന് അമർനാഥ് എന്ന ഒരു മകനുണ്ട്. അബിളി ദേവി പിന്നീട് സീരിയൽ നടൻ ആദിത്യൻ ജയനെ 2019ൽ വിവാഹം കഴിച്ചു, അതിലും അവർക്ക് ഒരു മകനുണ്ട്. ആ ബന്ധവും ഇപ്പോൾ മുറിഞ്ഞുപോയിരിക്കുകയാണ്. രണ്ട് ആൺമക്കളുമായാണ് ഇപ്പോഴുള്ള അമ്പിളി ദേവിയുടെ ജീവിതം. തന്റെ രണ്ട് പൊന്നു മക്കളെയും ചേർത്ത് പിടിച്ചാണ് അമ്പിളി ജീവിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അതികം സജ്ജീവമല്ല താരം. ഈ അടുത്താണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോഴിത തന്റെ ഇളയ മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും ഫോട്ടോസും താരം പങ്കുവെച്ചിരിക്കുകയാണ്. അമ്പിളി ദേവി തന്നെ പറയുന്നുണ്ട് തന്റെ ചേച്ചിയുടെ മക്കളാണ് എല്ലാം സർപ്രൈസ് ഒരിക്കയതെന്ന്. അവരുടെ ഡാൻസ് സ്കൂളിന്റെ അടുത്ത് തന്നെ വളരെ മനോഹരമായിട്ടാണ് എല്ലാ സെറ്റ് ചെയ്തിരുന്നത്.
നിരവധി കമ്മന്റുകളാണ് ഇതിനോടകം വന്നിരിക്കുന്നത് താരത്തിന്, ആദിത്യൻ വിട്ട് പോയെങ്കിലും മകനെ ചേർത്ത് പിടിച്ചിരിക്കുന്ന അമ്പിളി ദേവിയെ കണ്ട് ആദിത്യൻ അസൂയപ്പെടണം പിന്നെ ചേച്ചിയുടെ കൂടെ പ്രേക്ഷകർ ഉണ്ട് അങ്ങനെയുള്ള നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്ന് മൂടുന്നത്. ഇതു പോലെ സന്തോഷത്തോടെയിരിക്കട്ടെ അമ്മയും മക്കളും എന്ന് ആശംസിക്കുകയാണ് അമ്പിളി ദേവിയുടെ ആരാധകർ.
Comments
Post a Comment