മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ നാടൻ സൗന്ദര്യവും മലയാളിത്തം കലർന്ന ഒരു നടിയാണ് ഭാമ. പ്രശസ്ത എഴുത്തുകാരനായ ലോഹിതദാസാണ് നിവേദ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ഭാമ എന്ന നടിക്ക് ജന്മം നൽകിയത്.
അതിന് ശേഷം സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, ഹസ്ബൻഡ്സ് ഇൻ ഗോവ എന്നിങ്ങനെ നിരവധി സിനിമകിളിൽ ഭാമ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ നാലുവർഷത്തോളം ഭാമ സിനിമകിളിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. പിന്നീട് നമ്മുടെ പ്രിയ നടി ഈ കഴിഞ്ഞ 2020 ജനുവരിയിൽ വിവാഹിതയാകുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ചാണ് തിരികെ വന്നത്.
അരുൺ ജഗദിഷ് എന്ന ഒരു ബിസിനെസ്സ്കാരനെയാണ് ഭാമ തന്റെ ജീവിതത്തിൽ കൂട്ടായി കൂട്ടിയത്. ഇവരുടെ കുടുംബങ്ങൾ തമ്മിൽ മുൻപേ തൊട്ടുള്ള പരിചയമാണ് ഈ ബന്ധത്തിന് കൂടുതൽ തീവ്രത പകർന്നത്.
സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് താരമിപ്പോൾ. ഇപ്പോഴിത തന്റെ പൊന്നോമനയായ ഗൗരി പിള്ളയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ഫോട്ടോസാണ് നിമിഷനേരം കൊണ്ട് വൈറലായി മാറിയത്.
അമ്മയും മകളും പിങ്ക് ഫ്രോക്കിൽ അതിസുന്ദരികളായാണ് രംഗത്ത് വന്നിരിക്കുന്നത്. മകളെ കൈകളിൽ താങ്ങി നിൽക്കുന്ന അരുണും സ്യുട്ടിൽ സുന്ദരനായിട്ടുണ്ട്. മൊത്തത്തിൽ കാണുമ്പോൾ തന്നെ ഒരു നല്ല സന്തുഷ്ടമായ കുടുംബം. പ്രേക്ഷകരും ഇവരുടെ ഈ മനോഹരമായ ചിരി മായാതെയിരിക്കട്ടേന്ന് ആശംസിക്കുന്നു.
0 Comments