കേരളത്തിലെ കൊച്ചി സ്വദേശിയായ ദക്ഷിണേന്ത്യൻ ബാലതാരവും മോഡലുമാണ് വൃദ്ധി വിശാൽ. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നടന്ന സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിനിടെ നടത്തിയ നൃത്തം വൈറലാവുകയായിരുന്നു ഈ കൊച്ചു മിടുക്കിയുടെ ഭാഗ്യത്തിന്റെ തുടക്കം.
മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് വൃദ്ധി വിശാൽ അവതരിപ്പിക്കുന്നത്. പ്രൊഫഷണൽ നൃത്ത ദമ്പതികളായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ.
ഇപ്പോഴിത വൃദ്ധിയുടെ ഒരു ഉഗ്രൻ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് എബിൻ സാബു. വയലറ്റ് നിറമുള്ള തട്ട് തട്ടായുള്ള ഫ്രോക്കിൽ ഈ കുഞ്ഞു സുന്ദരിയെ വരി പുണരാൻ തോന്നാത്തവരുണ്ടാവില്ല അത്രയും ക്യൂട്ട് ആയ ഒരു ബാർബി ഡോളിനെ പോലെയുണ്ട് വൃദ്ധി കുട്ടിയെ കാണാൻ. ലി ആൻഡ് ലി ബ്രാൻണ്ടാണ് ഔട്ട്ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്. സപ്ത റിസോർട്ടിലായിരുന്നു ഫോട്ടോ ഷൂട്ട്. വളരെ മനോഹരമായിട്ടാണ് വൃദ്ധി ഒരുങ്ങിയിരിക്കുന്നത്. പല പല പോസുകളിലുള്ള വൃദ്ധിയുടെ നിൽപ്പും ഭാവങ്ങളും പ്രേക്ഷകരെ വീണ്ടും വീണ്ടും ഈ കൊച്ചു മിടുക്കിയിലേക്ക് ആകർഷിപ്പിക്കുകയാണ്.
0 Comments