അമൃതയും നൂബിനുമായുള്ള വിവാഹവാർത്ത | സത്യാവസ്ഥയുമായി അമൃത നായർ രംഗത്ത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായ രണ്ട് തരങ്ങളാണ് അമൃത നായരും നൂബിൻ ജോണിയും.
സീരിയലിൽ ശീതൾ എന്ന കഥാപാത്രതെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.
ഇപ്പോൾ സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജിവമാണ് അമൃത.
കൂടെ അഭിനിയിക്കുന്ന നൂബിൻ അമൃതയുടെ ഉറ്റസുഹൃത്താണ്. നൂബിനൊപ്പമുള്ള ചിത്രങ്ങളുമായി അമൃത സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് മുൻപ് പല തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റായ വാർത്തകളാണെന്ന് തുറന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തുകയും ചെയ്തു.
എന്നാൽ ഇപ്പോൾ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇരുവരുടെയും വിവാഹവാർത്ത.
അമൃത ഇൻസ്റ്റയിൽ പങ്കുവെച്ച നൂബിനൊപ്പമുള്ള photoshoot ചിത്രമാണ് വ്യാജപ്രചാരണങ്ങൾക്ക് കാരണം. നാടനായ ഷിയാസ് കരീമിന്റെ കമന്റും തെറ്റിദ്ധാരണ പടർത്തി. അമൃതയുടെയും നൂബിന്റെയും save the date ചിത്രങ്ങളാണെന്ന് വരെ പ്രചരണം ഉണ്ടായി.
ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു ഷിയാസ് കമന്റിട്ടത്. എന്നാൽ ഇത് ഒരു തമാശയ്ക്ക് മാത്രമാണ് ഷിയാസ് കമന്റ്‌ ചെയ്തത്. വലിയ ഗോസിപ്പുകൾക്കും ചർച്ചകൾക്കും ശേഷം ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അമൃത നായർ.
ഒരു ഫോട്ടോയും കമന്റും കണ്ട് എന്തിനാണ് തെറ്റിദ്ധാരണകൾ പരത്തുന്നതെന്നാണ് അമൃത ചോദിക്കുന്നത്. ഞങ്ങൾ ഉറ്റസുഹൃത്തുക്കളാണ്, ഇത് ഞങ്ങളുടെ സുഹൃത്ത്ബന്ധത്തെ വരെ ബാധിക്കുമെന്നും താരം പറയുന്നു. ഈ വാർത്തകൾ കണ്ട് ചില വിവാഹ പാക്കേജ് കമ്പനി വരെ തന്നെ സമീപിച്ചെന്നും തുറന്ന് പറയുകയാണ് അമൃത.
സുഹൃത്തുക്കൾ വരെ വിളിച്ച് ചോദിച്ചു. വിവാഹം അറിയിക്കാത്തതിൽ ചിലർ പിണങ്ങി. എന്റെ വിവാഹമായാൽ ഞാൻ തന്നെ ഒഫീഷ്യലായി അറിയിക്കും എന്ന് അവസാനമായി പറയുകയാണ് അമൃത.

Post a Comment

0 Comments